
കാഞ്ഞങ്ങാട്(കാസർകോട്): കാഞ്ഞങ്ങാടിൻ്റെ മണ്ണിൽ പുത്തൻ ഷോപ്പിങ്ങ് അനുഭവവുമായി ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ മാര്‍ച്ച് 21 രാവിലെ 10 മണിക്ക് നഗരസഭാ അധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് സ്വദേശിയും എ.ബി.സി ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ മുഹമ്മദ് മദനി കൊടിയില്‍ ചെയര്‍മാനായുള്ള ഷോപ്രിക്‌സ് ഗ്രൂപ്പിൻ്റെ ആറാമത്തെ ശാഖയാണ് കാഞ്ഞങ്ങാട് ആരംഭിക്കുന്നത്.

40,000 ചതുരശ്ര അടി വിസ്താരത്തില്‍ ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ കിഴക്ക് ഭാഗത്താണ് നിലകൊള്ളുന്നത്. സ്ഥാപനത്തിൽ എത്തുന്ന ഉപഭോക്താക്കളുടെ എഴുപത്തിയഞ്ചിലധികം വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷോപ്രിക്സ് ഒരുക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന സാധനങ്ങള്‍ വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് ഷോപ്രിക്സ്സിൻ്റെ പ്രവര്‍ത്തനം.

ഉദ്ഘാടനത്തോടനുബന്ധിച്ച് മാജിക് ഷോ, കോമഡി ഷോ, സംഗീത പരിപാടി എന്നിവയും ഉണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷെരീഫുള്‍ മദനി, ഡയറക്ടര്‍മാരായ കെ. എം. സിദ്ദീഖ്, സഫീര്‍ കയ്പയില്‍ എന്നിവര്‍ അറിയിച്ചു.

