
വേലാശ്വരം(കാഞ്ഞങ്ങാട്): രണ്ട് ദിവസങ്ങളിലായി പാണംതോട് ബി.ബാലകൃഷ്ണൻ നഗറിൽ നടന്ന സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തിൽ പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു. സമ്മേളനത്തിൻ്റെ ഭാഗമായി ബാൻഡ് മേളത്തിൻ്റെയും റൂട്ട് മാർച്ചിൻ്റെയും അകമ്പടിയോടെ പ്രകടനവും നടന്നു. വേലാശ്വരം വിശ്വഭാരതി ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച ശക്തി പ്രകടനം പൊതു സമ്മേളന വേദിയായ എ.കെ.നാരായണൻ നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ.എം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.കൃഷ്ണൻ കോടാട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം.രാഘവൻ, എ. പവിത്രൻ മാസ്റ്റർ, ടി. ശോഭ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.സബീഷ് സ്വാഗതം പറഞ്ഞു.

