കേരളത്തിൽ ഇനി സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുക പുതിയ സര്‍ക്കാര്‍; നിലവിൽ പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാപനം നടത്തും

  • Post category:education / news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഇനി സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുക പുതിയ സര്‍ക്കാര്‍; നിലവിൽ പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാപനം നടത്തും

സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമായും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തിൽ വരുന്ന സർക്കാരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യതയില്ല. കൊവിഡ് വ്യാപനം കുറഞ്ഞാൽ തുറക്കുന്നതിൽ തടസമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

കൊവിഡ് വ്യാപനം പരിഗണിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

0Shares