
കാസർകോട്: അടുക്കത്ത് ബയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടല്‍ ചടങ്ങ് ജനുവരി 22ന് തുറമുഖ- പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.
