ആറ് ടീമുകളിലായി 72 താരങ്ങൾ; നെക്രാജെ പ്രീമിയർ ലീഗും അനുമോദനവും ജനുവരി രണ്ടിന്

  • Post category:local news / sports
  • Reading time:1 min read
You are currently viewing ആറ് ടീമുകളിലായി 72 താരങ്ങൾ; നെക്രാജെ പ്രീമിയർ ലീഗും അനുമോദനവും ജനുവരി രണ്ടിന്

നെക്രാജെ/ കാസർകോട് : നെക്രാജെ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ സേവൻ ജനുവരി രണ്ടിന് ബോൾകട്ട മിനി സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. ആറ് ടീമുകളിലായി 72 താരങ്ങൾ അണിനിരക്കും. ലീഗിൽ ബിഗ് ഫൈറ്റേഴ്സ്, പി.എ കിങ്‌സ്, പവർ ഹിറ്റർസ്, മെട്രോ സ്ട്രയികേഴ്സ് , ട്ടോട്ടോ വാരിയർസ്, റോയൽ സ്ട്രയിക്കർസ് , എന്നിങ്ങനെ ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്.

മത്സരത്തോടനുബന്ധിച്ച് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയവരെയും, ഐ.പി.എൽ പ്രഡിക്ഷൻ കോൺടെസ്റ്റിൽ വിജയ്ച്ചവരെയും പഴയ കളിക്കാരെയും ആദരിക്കൽ ചടങ്ങും നടത്തപ്പെടും. ചടങ്ങ് നൗഫൽ നെക്രാജെ ഉദ്ഘാടനം ചെയ്തു. എൻ.പി.എൽ ചെയർമാൻ സുബൈർ നെക്രാജെ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് സൈൻ, മനോജ്‌, ലേലം നിയന്ത്രിച്ചു.

ലത്തീഫ് ട്ടോട്ടോ, തസ്‌ലിം മെട്രോ, ജുബ്ബി റോയൽ ഗോൾഡ്, ഹനീഫ് കുണ്ട മുസ്‌തഫ ബട്ടക്കായം, ബദറുദ്ദീൻ സി എച്,സിദ്ദിഖ് ബെള്ളാർമ ഉബ്ബി ല്ലാമസ് തുടങ്ങിയവർ സംസാരിച്ചു. നിസാർ കെ. എസ് സ്വാഗതവും ലത്തിഫ് ബി. എസ് നന്ദിയും പറഞ്ഞു.

0Shares