
രാജ്യത്ത് 157 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്ക് ഒപ്പമാവും പുതിയ നഴ്‌സിംഗ് കോളജുകള്‍. കോളജുകള്‍ക്ക് 10 കോടി രൂപ വീതം അനുവദിക്കും.
157 മെഡിക്കല്‍ കോളജുകളില്‍ ഒന്നുപോലും കേരളത്തിന് ഇല്ല. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചത്. ഉത്തര്‍പ്രദേശില്‍ -27 രാജസ്ഥാനില്‍ -23 മധ്യപ്രദേശില്‍ -14 നഴ്‌സിംഗ് കോളേജുകള്‍ക്കും അനുമതി നല്‍കി. തമിഴ്‌നാടിനും പശ്ചിമബംഗാളിനും 11 വീതം കോളജുകള്‍ വീതം ലഭിക്കും. കേരളത്തോടൊപ്പം തെലങ്കാന, ഡല്‍ഹി, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കും നഴ്‌സിംഗ് കോളജ് അനുവദിച്ചില്ല.

മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ കേന്ദ്ര ബജറ്റിലെ വാഗ്‌ദാനമായ പുതിയ 157 നഴ്‌സിംഗ് കോളെജുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്നാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്‌ച അംഗീകാരം നല്‍കി. ഏകദേശം 1570 കോടി രൂപയാണ് ചെലവാക്കുക. 2014 മുതല്‍ രാജ്യത്ത് സ്ഥാപിതമായ 157 പുതിയ മെഡിക്കല്‍ കോളെജുകളോട് ചേര്‍ന്നാണ് പുതിയ നഴ്‌സിംഗ് കോളെജുകള്‍ സ്ഥാപിക്കുക. ഇതോടെ രാജ്യത്തെ നഴ്‌സ്- രോഗി അനുപാതം മെച്ചപ്പെടും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ നഴ്‌സിംഗ് കോളെജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ കോളെജുകളില്‍ നിന്നും പ്രതിവര്‍ഷം 15700 പുതിയ നഴ്‌സിംഗ് ബിരുദധാരികള്‍ പുറത്തുവരും. ഇതുവഴി രാജ്യത്തിന്‍റെ അവികസിത പ്രദേശങ്ങളില്‍ കൂടി നഴ്‌സിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
