ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന് മന്ത്രിമാര്‍ വീതം

  • Post category:national / news
  • Reading time:1 min read
You are currently viewing ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന് മന്ത്രിമാര്‍ വീതം

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ബി.ജെ.പിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത അധികാരമേറ്റു. ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്.എമ്മിൻ്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.

ഔദ്യോഗിക വസതിയില്‍ എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്.

ബിഹാറിലെ എല്ലാ ബി.ജെ.പി എം.എല്‍.എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ നടക്കുന്ന പട്‌നയിലെത്തി.

എന്തുകൊണ്ട് മഹാ സഖ്യമുപേക്ഷിച്ചെന്ന ചോദ്യത്തിന് നിതിഷ് മറുപടി പറഞ്ഞില്ല. ഇന്ത്യാ സഖ്യത്തിൻ്റെ യോഗം നടന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതിഷിൻ്റെ പേര് സി.പി.ഐ.എം അടക്കം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തൃണമൂലിൻ്റെ മമതാ ബാനര്‍ജി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതും നിതിഷിൻ്റെ മറുകണ്ടം ചാടുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

0Shares