ഗര്‍ഭാവസ്ഥയില്‍ ഓക്കാനം, ഛര്‍ദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം കാരണങ്ങൾ

You are currently viewing ഗര്‍ഭാവസ്ഥയില്‍ ഓക്കാനം, ഛര്‍ദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം കാരണങ്ങൾ

സ്ത്രീകളെ ഗര്‍ഭധാരണത്തിന് പിന്നാലെ വലയ്ക്കുന്ന പ്രശ്‌നമാണ് രാവിലെ അനുഭവപ്പെടുന്ന ഛര്‍ദ്ദിലും തലകറക്കവും. ചിലര്‍ക്ക് ദിവസം മുഴുവൻ ഛര്‍ദ്ദി ആയിരിക്കും. എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥ. ചിലര്‍ക്ക് ആദ്യ മൂന്ന് മാസം കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ അവസാനിക്കുമെങ്കിലും ചിലര്‍ക്ക് ഗര്‍ഭകാലം മുഴുവനും ഈ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്.

മോണിംഗ് സിക്‌നെസ് എന്ന പേരില്‍ അറിയപ്പെടുന്ന ഛര്‍ദ്ദിലും തലകറക്കവും യഥാര്‍ത്ഥത്തില്‍ മോണിംഗ് മാത്രം ആയിരിക്കില്ല. പലരുടെയും ശാരീരികാവസ്ഥ അനുസരിച്ചിരിക്കും ഇത്. ഇതിൻ്റെ കാരണം എന്താണെന്ന് അറിയാമോ?

നീണ്ട പഠനങ്ങള്‍ക്ക് ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവില്‍ നിന്നുള്ള ഒരു ഹോര്‍മോണാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ജി.ഡി.എഫ് 15 എന്ന ഗ്രോത്ത് ഡിഫറന്‍സിയേല്‍ന്‍ ഫാക്ടര്‍ 15 എന്ന മോണിംഗ് സിക്‌നെസിൻ്റെ കാരണക്കാരനായ ഹോര്‍മോണിൻ്റെ പങ്കിനേക്കുറിച്ച്‌ നാച്ചുര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേംബ്രിഡ്‌ജ് സര്‍വ്വകലാ ശാലയിലേയും സ്കോട്ട്ലാന്‍ഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും ഗവേഷകരുടെ സംയുക്ത സംഘമാണ് നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഭ്രൂണത്തില്‍ നിന്ന് അമ്മയുടെ രക്തത്തിലൂടെ അമ്മയുടെ തലച്ചോറിലെത്തുന്ന ഈ ഹോര്‍മോണ്‍ അമ്മയുടെ തലച്ചോര്‍ ഏത് വിധത്തില്‍ സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗര്‍ഭിണികളില്‍ മോണിംഗ് സിക്‌നെസിൻ്റെ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടുക. ജനിതകപരമായ അസ്ഥമൂലം ജി.ഡി.എഫ് 15 ഉയര്‍ന്ന അളവില്‍ ശരീരത്തിലുള്ളവര്‍ക്ക് മോണിംഗ് സിക്‌നെസ് അനുഭവപ്പെടുന്നത് കുറവായിരിക്കുമെന്നും പഠനം വിശദമാക്കുന്നു.

ലോകത്തിലെ 70% ഗര്‍ഭിണികളും എൻ.വി.പിയെ അഭിമുഖീകരിക്കുന്നു. രോഗലക്ഷണങ്ങള്‍ വളരെ കഠിനമാവുകയും അവരുടെ വിശപ്പിനെയും ദൈനംദിന പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍, എച്ച്‌.ജി.എച്ച്‌ജിയുമായി ബന്ധപ്പെട്ട ശരീരഭാരം കുറയ്ക്കലും ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥയും അമ്മയെയും കുഞ്ഞിനെയും തളര്‍ത്തും. ഇരുവരുടെയും ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭപിണ്ഡവും പ്ലാസൻ്റെല്‍ ടിഷ്യൂകളും ഉത്പാദിപ്പിക്കുന്ന മസ്‌തിഷ്‌ക വ്യവസ്ഥയെ ബാധിക്കുന്ന ഒരു ഹോര്‍മോണാണ് GDF15. ഗര്‍ഭിണികളല്ലാത്ത വ്യക്തികളില്‍, സമ്മര്‍ദ്ദത്തിന് പ്രതികരണമായി GDF15 ഉത്പാദിപ്പിക്കപ്പെട്ടേക്കാം. മാതൃ രക്തചംക്രമണത്തിലെ ഉയര്‍ന്ന GDF15 ലെവലുകള്‍ എച്ച്‌.ജി കേസുകളില്‍ മുൻ പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജനിതക പഠനങ്ങള്‍ HG സപ്‌സിബിലിറ്റിയില്‍ GDF15-ൻ്റെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നു. ഇത്തരത്തില്‍ ജി.ഡി.എഫ് 15 ഉയര്‍ന്ന നിലയില്‍ കാണുന്ന അവസ്ഥയെ ബീറ്റ തലാസിമിയ എന്നാണ് അറിയപ്പെടുന്നത്. ചില മരുന്നുകളും ഈ ഹോര്‍മോണിനെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.

ഗര്‍ഭിണികളായ പത്ത് പേരില്‍ ഏഴ് പേര്‍ക്കും ഛര്‍ദ്ദിയും തല കറക്കവും അടക്കമുള്ള മോണിംഗ് സിക്‌നെസ് അനുഭവപ്പെടാറുണ്ട് എന്നാണ് പഠനം വിശദമാക്കുന്നത്. ചിലരില്‍ മോണിംഗ് സിക്‌നെസ് അതിഭീകരമായ രീതിയിലുള്ള നിര്‍ജ്ജലീകരണത്തിലേക്ക് എത്താറുണ്ട്. അടുത്തകാലം വരെ കാരണമെന്താണെന്ന് അറിയാതിരുന്നതായിരുന്നു മോണിംഗ് സിക്ക്നെസിന് പരിഹാരം കണ്ടെത്താൻ ശാസ്ത്രലോകത്തിന് സാധ്യമാകാതിരുന്നത്. വില്ലനെ കണ്ടെത്തിയത് മോണിംഗ് സിക്‌നെസിന് പരിഹാരം കണ്ടെത്താനുള്ള സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

0Shares