നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് 2025 ലെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 6 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് 2025 ലെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 6 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്; കൂടുതൽ അറിയാം..

കാസറഗോഡ്: നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് (NKPSK Trust) അരവത്ത്, 2025 ലെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 6 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 1ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഫെബ്രുവരി ഒന്നിന് ട്രസ്റ്റ് ആംഫി തിയേറ്ററിൽ വച്ച് നടക്കുന്ന തമന്നയ 2026 ഫോക്ക് ഫെസ്റ്റിൻ്റെ ഭാഗമായാണ് പുരസ്‌കാര വിതരണം നടക്കുക. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാസറഗോഡ് ജില്ലയിലെ ബേക്കൽ അരവത്താണ് പ്രശസ്തമായ നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് നിലവിലുള്ളത്.

  1. നാട്യാചാര്യ പുരസ്കാരം പുരസ്കാരം – 2025- കോട്ടക്കൽ ദേവദാസൻ.
    (കഥകളി വേഷം)
  2. ഭാവഭാരതി പുരസ്കാരം 2024 – നസീർ വെളിയിൽ
    (സിഇഒ – ബോർഗ് റോൾസ് വാർണർ യുകെ ലിമിറ്റഡ്.)
  3. ഭാവഭാരതി പുരസ്കാരം 2025- ഡോ. മണികണ്ഠൻ മേലത്ത്.
    (പ്രവാസി വ്യവസായി, സാമൂഹിക പ്രവർത്തകൻ.)
  4. പ്രതിഭാ പുരസ്കാരം പുരസ്കാരം – 2025 – ഡോ. വാദ്യപ്രവീൺ ചെറുതാഴം കുഞ്ഞിരാമൻ മാരാർ.
    (ക്ഷേത്രവാദ്യം – ചെണ്ട)
  5. പ്രതിഭാ പുരസ്കാരം പുരസ്കാരം 2025 – ദേവ വാദ്യ തിലകം ശ്രീ കോട്ടക്കൽ രമേശൻ മാരാർ.
    (ക്ഷേത്രവാദ്യം – മദ്ദളം)
  6. ദേശി പുരസ്കാരം പുരസ്കാരം – 2025 – കോടോത്ത് തറവാട്.
    (കഥകളിയെ മലബാർ മേഖലയിൽ വളർത്താൻ പ്രയത്നിച്ച തറവാട്)
0Shares