
കാസർകോട്: നാഷണൽ സർവീസ് സ്കീം കുമ്പള ക്ലസ്റ്ററിന്‍റെ നേതൃത്വത്തിൽ പത്താം തരം പാസായ വിദ്യാർത്ഥികൾക്ക് മിഷൻ പ്ലസ് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു . ആദ്യ ഘട്ടത്തിൽ അംഗഡിമൊഗർ സ്കൂളിലെ പത്താം തരം പാസായ വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.രണ്ടു ദിവസങ്ങളായി നടത്തിയ ഓൺലൈൻ പരിപാടിയിൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.

ഏകജാലക സംവിധാനത്തിന്‍റെ പരിചയപെടുത്തലും വിവിധ വിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആദ്യ ദിവസവും , വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾക്കുള്ള മറുപടിയെന്ന രീതിയിലാണ് രണ്ടാമത്തെ ദിവസം ശ്രദ്ധകേന്ദ്രീകരിച്ചത്. നാഷണൽ സർവീസ് സ്കീം കുമ്പള ക്ലസ്റ്റർ കൺവീനർ ശാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രഗൽഭ കരിയർ ഗൈഡൻസ് കൗൺസിലർ സജീവൻ മാടപ്പറമ്പത്ത്, ഏകജാലക സംവിധാനം വിദഗ്ധരായ മധുസൂദനൻ, ശ്രീനാഥ് തുടങ്ങിയർ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി.
അംഗഡിമൊഗർ സ്കൂൾ പി. ടി. എ പ്രസിഡന്റ് ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അധ്യാപകരായ സരോജിനി , അബ്ദുൽ റഹിമാൻ സലാവുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായത്തെ തുടർന്ന് മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രസ്തുത പരിപാടികൾ സംഘടിപ്പിക്കാൻ തയാറാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കോണ്‍ടാക്റ്റ് ചെയ്യേണ്ട നമ്പറുകൾ ; 9447150276, 9447856121, 9447321811, 8075303286.
