ആറ് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്തെ 172 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരവും, 73 ആശുപത്രികള്‍ക്ക് പുനരംഗീകാരവും

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing ആറ് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്തെ 172 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരവും, 73 ആശുപത്രികള്‍ക്ക് പുനരംഗീകാരവും

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേഡ് (എന്‍.ക്യു.എ.എസ് ) അംഗീകാരം. രണ്ട് ആശുപത്രികള്‍ക്ക് പുതുതായും നാല് ആശുപത്രികള്‍ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. മാടവന എഫ്.എച്ച്‌.സി (തൃശൂര്‍) 98 ശതമാനം സ്‌കോറും ബെള്ളൂര്‍ എഫ്.എച്ച്‌.സി (കാസര്‍കോട് ) 87 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

വെളിയന്നൂര്‍ എഫ്.എച്ച്‌.സി (കോട്ടയം) 86 ശതമാനം സ്‌കോറും അമരമ്പലം എഫ്.എച്ച്‌.സി (മലപ്പുറം) 84 ശതമാനം സ്‌കോറും പോര്‍ക്കളങ്ങാട് യു.പി.എച്ച്‌.സി (തൃശൂര്‍) 92 ശതമാനം സ്‌കോറും ചിറ്റാരിക്കല്‍ എഫ്.എച്ച്‌.സി (കാസര്‍കോട്) 87 ശതമാനം സ്‌കോറും നേടി പുനരംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ് അംഗീകാരവും 73 ആശുപത്രികള്‍ പുനരംഗീകാരവും നേടി.

0Shares