Trending News





അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബുധനാഴ്‌ച രാവിലെ ആറ് മണിയോടെ ഡബ്ല്യു.ടി.ഐ ക്രൂഡ് ബാരലിന് 88.31 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. അതേസമയം ബ്രെന്റ് ക്രൂഡ് 90 ഡോളർ കടന്ന് ബാരലിന് 91.41 ഡോളറിലെത്തി.
Also Read
രാജ്യത്തെ എണ്ണ വിപണന കമ്പനികൾ പെട്രോളിൻ്റെയും ഡീസലിൻ്റെയും ഏറ്റവും പുതിയ നിരക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. 2017 ജൂണിന് മുമ്പ്, ഓരോ 15 ദിവസം കൂടുമ്പോഴാണ് വില പരിഷ്‌ക്കരണം നടത്തിയിരുന്നത്.
മഹാരാഷ്ട്രയിൽ പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറഞ്ഞു. ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചു. അതേസമയം, ജാർഖണ്ഡിൽ പെട്രോളിനും ഡീസലിനും 22 പൈസ വർധിച്ചു. ഗോവ, ഒഡീഷ എന്നിവിടങ്ങളിലും പെട്രോൾ വില വർധിച്ചിട്ടുണ്ട്.
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസൽ ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. അതേസമയം മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒ.എം.സി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിൻ്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നത്.
കേരളത്തിലെ ബുധനാഴ്‌ച ഇന്ധന വില- പെട്രോൾ വില: ആലപ്പുഴ- 108.05, കൊച്ചി- 107.59, വയനാട്- 108.85, കണ്ണൂർ- 107.87, കാസർഗോഡ്- 108.82, കൊല്ലം- 109.01, കോട്ടയം- 108.08, കോഴിക്കോട്- 107.87, മലപ്പുറം- 108.36, പാലക്കാട്- 108.87, പത്തനംതിട്ട- 108.67, തൃശൂർ- 108.22, തിരുവനന്തപുരം- 109.71
ഡീസൽ വില: ആലപ്പുഴ- 96.96, കൊച്ചി- 96.52, വയനാട്- 97.64, കണ്ണൂർ- 96.81, കാസർഗോഡ്- 97.70, കൊല്ലം- 97.85, കോട്ടയം- 96.99, കോഴിക്കോട്- 96.81, മലപ്പുറം- 97.26, പാലക്കാട്- 97.72, പത്തനംതിട്ട- 97.54, തൃശൂർ- 97.12, തിരുവനന്തപുരം- 98.51

Sorry, there was a YouTube error.