
കാസർകോട്: നാഷണൽ ഹൈവെ 66 വീതി കൂട്ടൽ പ്രവൃത്തി തുടങ്ങിയെ ങ്കിലും ഇതിനായി സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളുടെയും ജനങ്ങളുടെയും ആശങ്ക അവസാനിച്ചിട്ടില്ല. കാസർകോട് അസംബ്ലി നിയോജക മണ്ഡലത്തിലെ ഇതുമായിബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ജില്ലാ കളക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദിന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. അഷറഫ് അലി, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം.മുനീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാദർ ബദരിയ,അഡ്വ. സമീറ ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ കബീർ,ജമീല സിദ്ധീഖ്,കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സക്കീന അബ്ദുല്ല ഹാജി എന്നിവർ പങ്കെടുത്തു.

ഭൂമിയും കെട്ടിടവും വിട്ടു നൽകിയിട്ടും നഷ്ട പരിഹാരം ലഭിക്കാത്തതും ഒരേ സർവ്വെ നമ്പറിലുള്ള സ്ഥലങ്ങൾക്ക് തുക നിശ്ചയിക്കുന്നതിലെ വിവേചനവും വീടിന്‍റെ പകുതി പൊളിച്ചുമാറ്റിയതിനെതുടർന്ന് വാസ യോഗ്യമല്ലാതായിട്ടും അതിനനുസരിച്ച നഷ്ട പരിഹാരം നൽകാത്ത തുമായകാര്യങ്ങൾജനപ്രതിനിധികൾ ഉന്നയിച്ചു.
ഭൂമി ഏറ്റെടുത്തതിനു ശേഷവും പുതിയ അലൈമെൻ്റുമായി എൻ.എച്ച്.എ.ഐ. അധികൃതർവരുന്നതും ശ്രദ്ധയിൽ കൊണ്ട് വന്നു. പ്രവൃത്തി നടക്കുന്നതിനിടയിലും തർക്കമുള്ളവിഷയങ്ങളിൽ എല്ലാവർക്കും നീതി ലഭ്യമാവുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇരുവശ ങ്ങളിലും സർവ്വീസ് റോഡുകൾക്ക് പുറമെ ചൗക്കി, അശോക് നഗർ,വിദ്യാനഗർ എന്നിവിടങ്ങളിലാണ് കാസർകോട് മണ്ഡലത്തിലെ അണ്ടർ പാസ്സേജുകൾ.
കൂടുതൽ അടിപ്പാതകൾ ജനപ്രതിനിധി കൾആവശ്യപ്പെട്ടു.
എൻ.എച്ച്. എ.ഐ. പ്രൊജക്ട് ഡയരക്ടർ നിർമ്മൽ സൈൻ , ലൈസൻ ഓഫീസർ സേതു മാധവൻ,ലാൻറ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ അജേഷ് എന്നിവർക്ക് പുറമെ എം. നാരായണൻ, ഷൈനു,അജിത്ത്, സുബീഷ്, അജേഷ് , നിഷാൻ (ഊരാളുങ്കൽ കൺസ്ട്രാക്ഷൻസ് ) രാമചന്ദ്രൻ ,നവീൻ റെഡ്ഡി,മല്ലികാർജ്ജുന, (മേഘ എൻജിനിയറിംഗ് ഇൻഫ്രാസ്ട്രക്ചർസ് ലിമിറ്റഡ്) എന്നിവരും പങ്കെടുത്തു.
