മയക്കുമരുന്ന് വാങ്ങാനെത്തിയ സീരിയൽ നടിയെ പൊക്കി മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം

  • Post category:entertainment / news
  • Reading time:1 min read
You are currently viewing മയക്കുമരുന്ന് വാങ്ങാനെത്തിയ സീരിയൽ നടിയെ പൊക്കി മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം

മയക്കുമരുന്ന് വാങ്ങാനെത്തിയ സീരിയൽ നടിയെ പൊക്കി മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം. മുംബൈയില്‍ വച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. അഞ്ച് കൂട്ടാളികളെയും പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചുസാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടിയിലായത്.

0Shares