
ആഷിഖ് അബു ടോവിനോ ചിത്രം നാരദൻ ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സമകാലിക മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. സാവധാനത്തിലും സ്ഥിരതയോടെയും കഥ കൊണ്ടുപോകുന്നുവെന്നും, മാധ്യമപ്രവർത്തനത്തെ മികച്ച രീതിയിൽ എടുത്ത് കാണിക്കുന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

ആഷിഖ് അബു മാധ്യമപ്രവർത്തനത്തിൻ്റെ ഒരു വശം എടുത്ത് സസ്പെൻസ് കൂടി കാണിച്ചുകൊണ്ട് രസകരമാക്കുന്നു. എല്ലാവരുടെയും അഭിനയം എടുത്ത് പറയേണ്ടതാണ്. ടോവിനോയും രഞ്ജി പണിക്കരും തകർത്തു എന്നും അഭിപ്രായങ്ങള്‍ ഉണ്ട്, സമ്പന്നമായ ഉള്ളടക്കത്തിൻ്റെ കാര്യത്തിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യവസായം മലയാള സിനിമയാണ് എന്നും ഈ ചിത്രം അത് വീണ്ടും തെളിയിക്കുന്നു എന്നും ചിലര്‍ അഭിപ്രായപെട്ടു.
സത്യസന്ധമല്ലാത്ത പത്രപ്രവർത്തനത്തിൻ്റെ ക്രൂരമായ സത്യസന്ധമായ ചൂഷണമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത് . ഇന്ദ്രൻസിനൊപ്പം അന്നാ ബെൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. യെല്ലോ ജേണലിസത്തെ കുറിച്ച് സംവിധായകൻ ആഷിഖ് അബു മികച്ച സിനിമ നിർമ്മിച്ചു എന്നും പ്രേക്ഷകര്‍ പറയുന്നു.
മായനാദിക്ക് ശേഷം ആഷിഖ് അബുവും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിന് പിന്നിലുണ്ട്.
