
കോഴിക്കോട് കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദിച്ച നടക്കാവ് സി. ഐ ജിജീഷിന്‍റെ കൈ വെട്ടിമാറ്റും എന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ പറഞ്ഞു.

നടക്കാവ് സി. ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്. ജയിൽവാസം അനുഭവിക്കുന്ന ബി.ജെ.പിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പ്രസംഗിച്ചു. കോർപറേഷൻ കൗൺസിലർ കൂടിയാണ് റിനിഷ്.
