
സംസ്ഥാന സർക്കാർ സന്തോഷ് ട്രോഫി ഫുട്‌ബോൾ ജേതാക്കൾക്ക് സ്വീകരണം നല്‍കിയപ്പോള്‍ ടീമിലെ ഫിസിയോ തെറാപ്പിസ്റ്റായിരുന്ന മുഹമ്മദ് പട്ളയെ അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി എൻ. എ നെല്ലിക്കുന്ന്എം.എല്‍.എ.
സംസ്ഥാന നിയമസഭയിലെആര്‍. ശങ്കരനാരായണന്‍ ഹാളില്‍ ടീം അംഗങ്ങള്‍ക്കും കോച്ചുമാര്‍ക്കും ആദരം നല്‍കിയപ്പോള്‍ക്ഷണം ലഭിക്കാത്തതിനാൽ മാത്രം ടീമിൻ്റെ അഭിവാജ്യഘടകമായ മുഹമ്മദ് പട്ളയ്ക്ക് മാറി നിൽക്കേണ്ടി വന്നു. അതേസമയം, സ്വീകരണവുമായി ബന്ധപ്പെട്ട്സംഘാടകരായ കായിക വകുപ്പ് അദ്ദേഹത്തെ ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നിട്ടും അവഗണിക്കപ്പെട്ടതായി എം.എൽ.എ പറയുന്നു.

ഫിസിയോതെറാപിസ്റ്റ് എന്ന നിലയില്‍ കേരള ടീമിലെ അംഗങ്ങൾക്ക് സദാ ഊർജ്ജം നൽകിയ ഈകാസര്‍കോട്ടുകാരന് നിരാശയും നാണക്കേടും മാത്രമാണ്സമ്മാനമായി ലഭിച്ചതെന്ന്മുഖ്യ മന്ത്രി പിണറായി വിജയന് നൽകിയ
കത്തില്‍ എം.എൽ.എ ആവശ്യപ്പെട്ടു. മാത്രമല്ല, അദ്ദേഹത്തിന് അര്‍ഹതപ്പെട്ടഅംഗീകാരം നല്‍കാനും സർക്കാരും സംസ്ഥാന കായിക വകുപ്പും തയ്യാറാകണമെന്ന്എം.എല്‍.എ കത്തില്‍ആവശ്യപ്പെട്ടു.
