
മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങളിലൂടെ വന്ന് ജീവിതത്തിലും ഒന്നിച്ചവരാണ് ജയറാമും പാര്‍വ്വതിയും. അമ്മക്കും അച്ഛനും കൊടുത്ത അതേ സ്വീകാര്യതയാണ് താരങ്ങളുടെ മക്കള്‍ക്കും കിട്ടുന്നത്. ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് ഈ താരകുടുംബം. മകന്‍ കാളിദാസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ചിത്രങ്ങളില്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ മകള്‍ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യം നിരന്തരം ഉയരുന്നുണ്ട്.

സിനിമയേക്കാള്‍ തനിക്ക് മോഡലിംഗ് ആണ് താല്‍പ്പര്യമെന്നും താരപുത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്ക് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ അഭിനയം തന്‍റെ ഭാഗമാണെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നു. അതുപോലെ വിവാഹം ഇപ്പോള്‍ ഇല്ലെന്നും മാളവിക പറയുന്നു. തന്‍റെ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് ഇതേക്കുറിച്ചും മാളവിക പറഞ്ഞത്.
താന്‍ ഒഴികെ കുടുംബത്തിലെ എല്ലാവരും കാത്തുനില്‍ക്കുന്ന ഒന്നാണ് എന്‍റെ വിവാഹം എന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, ഇന്നത്തെ കാലത്ത് പെണ്‍ക്കുട്ടികള്‍ ഒരു ജോലി കിട്ടിയിട്ടെ വിവാഹം കഴിക്കാവു, വീട്ടില്‍ വര്‍ഷങ്ങളായി ജോലിയ്ക്ക് നില്‍ക്കുന്നവരുണ്ട്. അവര്‍ പറയും ‘ഉന്നെ എന്‍ മുതുകിലെ വച്ച് നടന്തമാതിരി ഉന്‍ പുള്ളയെ മുതുകില്‍ വച്ച് നടക്കണം. അതു താന്‍മ്മാ ആസൈ’. പക്ഷേ എന്‍റെ തീരുമാനം ഇരുപത്തിമൂന്നാം വയസിലേ പറഞ്ഞിട്ടുണ്ട്. ജോലി കിട്ടി ഐഡന്റിറ്റി ഉറപ്പിച്ച് കഴിഞ്ഞിട്ടേ വിവാഹം കഴിക്കൂ താരം പറഞ്ഞു.
അതേസമയം സിനിമയിലേക്ക് കുറെ അവസരം ലഭിച്ചെന്നും എന്നാല്‍ ക്യാമറക്ക് മുന്നിലേക്ക് വരാന്‍ താല്‍പര്യം ഇല്ലെന്നും ഇതുവരെ തിനിമ തന്റെ മേഘലയായി തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. ഇനി ഈ തീരുമാനം മാറില്ലെന്ന് പറയാന്‍ പറ്റില്ലെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. അതേസമയം അച്ഛനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ മാളവിക എത്തിയിരുന്നു. ഇപ്പോള്‍ അഭിനയത്തിലേക്ക് ഇല്ല എന്ന തീരുമാനത്തില്‍ തന്നെയാണ് താരം.
