Categories
entertainment

വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനവും: തുറന്ന് പറഞ്ഞ് സ്വാസിക

ടോക്സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്.

വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനമെന്ന് നടി സ്വാസിക. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്.

സമൂഹത്തെ പേടിച്ചാണ് സ്ത്രീകൾ അത്തരം ബന്ധങ്ങളിൽ തുടരുന്നതെന്ന് സ്വാസിക അഭിപ്രായപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ടോക്സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്. മിനി സീരീസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

ഭർതൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനമെടുക്കാൻ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest