ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന് മുസ്​ലിംലീഗ്; നടപടി കടുത്ത അച്ചടക്കലംഘനത്തെ തുടർന്നെന്ന് വിശദീകരണം

  • Post category:news
  • Reading time:1 min read
You are currently viewing ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന് മുസ്​ലിംലീഗ്; നടപടി കടുത്ത അച്ചടക്കലംഘനത്തെ തുടർന്നെന്ന് വിശദീകരണം

എം.എസ്​.എഫ്​ വനിത വിഭാഗമായ ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന് മുസ്​ലിംലീഗ്. കടുത്ത അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഹരിത നേതാക്കൾ പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ചു.വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തിലാണ് നടപടി.

മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പി.എം.എ സലാം അറിയിച്ചു. ഹരിത നേതൃത്വം എം.എസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് നേരത്തെ പി.എം.എ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിൻവലിക്കാൻ തയ്യാറായില്ല. മാത്രമല്ല നീതി ലഭിച്ചില്ലെന്ന് ഹരിത നേതാക്കൾ പറയുകയും ചെയ്തു. പിന്നാലെയാണ് നടപടി.

0Shares