യു.പിയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി.ജെ.പി ഭരണത്തിൽ: പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി.ജെ.പി ഭരണത്തിൽ: പ്രധാനമന്ത്രി

മുസ്‌ലിം പെണ്‍കുട്ടികള്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി. ജെ. പിയുടെ ഭരണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണ്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇപ്പോള്‍ അനേകം മുസ്‌ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളേജുകളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വലിയ സംഘര്‍ഷം നിലനില്‍ക്കവെയാണ് മോദിയുടെ ഈ പുതിയ വാദം.

0Shares