വരുന്നു, ചാറ്റ്ജി.പി.ടിയെ നേരിടാൻ മസ്കിൻ്റെ ട്രൂത് ജി.പി.ടി

  • Post category:international / news
  • Reading time:1 min read
You are currently viewing വരുന്നു, ചാറ്റ്ജി.പി.ടിയെ നേരിടാൻ മസ്കിൻ്റെ ട്രൂത് ജി.പി.ടി

ട്രൂത്ജി.പി.ടി എന്ന പേരിൽ പുതിയ എ.ഐ പ്ലാറ്റ്ഫോമുമായി ട്വിറ്റർ മേധാവി എലോൺ മസ്ക്. നുണ പറയാൻ പരിശീലനം ലഭിച്ച ചാറ്റ്ജി.പി.ടിയ്ക്കിടയിലാണ് സത്യത്തിനൊപ്പം നിലനിൽക്കാൻ ട്രൂത്ജി.പി.ടി എത്തുന്നതെന്നാണ് മസ്ക് പറഞ്ഞത്.

ട്രൂത് ജി.പി.റ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മൈക്രോസോഫ്റ്റിൻ്റെ ഭാഗമായ ചാറ്റ്ജി.പി.ടിയെയും മസ്ക് വിമർശിച്ചു. എന്നാൽ ഓപ്പൺ എ.ഐയെ വെല്ലുവിളിക്കാനാണ് മസ്‌കിൻ്റെ ഈ പുതിയ നീക്കം എന്നാണ് വിലയിരുത്തലുകൾ.

ചാറ്റ്ജി.പി.ടിയെന്നാൽ നുണ പറയാൻ പരിശീലനം ലഭിച്ച ഒന്നാണെന്നാണ് മസ്ക് ഓപ്പൺ എ.ഐയെ വിശേഷിപ്പിച്ചത്. ഇതൊരു അടഞ്ഞ എ.ഐ ആണെന്നും അദ്ദേഹം പരാമർശിച്ചു.മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം പരാമർശിച്ചു. എ.ഐ സുരക്ഷ ഗൗരവത്തിലെടുത്തില്ല എന്നാണ് ചാറ്റ്ജി.പി.ടിക്കെതിരെ ഗൂഗിൾ ഇറക്കിയ എ.ഐ പ്ലാറ്റ്‌ഫോമാണ് ബാർഡിനെ കുറിച്ച് മസ്ക് പരാമർശിച്ചത്.

സത്യത്തിനൊപ്പം നില്ക്കുന്നതാണ് ട്രുത്ജി.പി.ടി എന്ന് പറയാനും മസ്ക് മറന്നില്ല. എഐ മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്യാൻ കെൽപ്പുള്ളതാണ്. തന്റെ ട്രുത് ജി.പി.ടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേവാഡയിൽ വെച്ച് മാർച്ചിലാണ് മസ്ക് പുതിയ കമ്പനി രൂപികരിച്ചത്.

എഐയുടെ ഡയറക്ടർ മസ്ക് തന്നെയാണ്. ജാരെഡ് ബിർഷാൾ ആണ് സെക്രട്ടറി. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സി.ഇ.ഒ ആണ് നിലവിൽ മസ്‌ക്. അദ്ദേഹം ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആൽഫബെറ്റ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര എ.ഐ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം റിക്രൂട്ട്മെന്റ് നടത്തുന്നതായും റിപ്പോർട്ടുണ്ട്‌.

0Shares