കെ. കെ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പരാമർശം; പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണം: ബൃന്ദ കാരാട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കെ. കെ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പരാമർശം; പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണം:  ബൃന്ദ കാരാട്ട്

സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പരാമാർശം പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളത്തിലെ ആരോ​ഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അം​ഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ കൈവരിക്കുന്ന നേട്ടങ്ങളെ അഭിനന്ദിക്കുന്നതിന് പകരം ആരോ​ഗ്യവകുപ്പിന് നേതൃത്വം നൽകുന്ന ശൈലജ ടീച്ചർ അധിക്ഷേപിക്കുകായാണ് കേരളത്തിലെ കോൺ​ഗ്രസ് പാർട്ട് പ്രസിഡന്റെന്നും ഇത് അങ്ങേയറ്റം അപമാനകരമാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ഇത്തരത്തിലൊരാൾ കോൺ​ഗ്രസ് പാർട്ടിയുടെ കേരളത്തിലെ പ്രസിഡന്റായിരിക്കുന്നതെന്നും അപമാനകരമാണ്. കോൺ​ഗ്രസിന്‍റെ സംസ്ക്കാരം ഇതാണോയെന്നും അവർ കൂട്ടിചേർത്തു. കൊവിഡ് പ്രതിരോധത്തിന് മുൻപിൽ നിന്ന് നയിക്കുന്ന ഒരു വനിതയെയാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചത്.

കോവിഡ് റാണി, നിപ രാജകുമാരി പദവികൾക്കാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ശ്രമമെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി മാപ്പ് പറയാൻ തയ്യാറാവണമെന്നും അദ്ദേഹം അപകമാനിച്ച് ശൈലജ ടീച്ചറേയെ കേരളത്തെയോ മാത്രമല്ലെന്നും രാജ്യത്തെ മുഴുവൻ സ്ത്രീകളെയുമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

0Shares