
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാവർത്തിച്ച് കെ. പി. സി. സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം സുധീരനും. തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം മാത്രമാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അഞ്ചു തവണ മത്സരിച്ചിട്ടുള്ളവർ ഒഴിയണമെന്ന് വി. എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും വി. എം സുധീരൻ പറഞ്ഞു.
കഴിഞ്ഞ ഇരുപത് വർഷമായി തുടരുന്നവർ മാറി നിൽക്കണമെന്ന് പി. സി ചാക്കോയും ആവശ്യപ്പെട്ടു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നു.
