
ബില്യണയർ മുകേഷ് അംബാനിയുടെ റിലയൻസ് ബ്രാൻഡ്‌സ്, ടാറ്റയുടെ സ്റ്റാർബക്‌സുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയാണ് സ്റ്റാർബക്സ്. അതിന് എതിരെയാണ് മുകേഷ് അംബാനി ‘പ്രെറ്റ് എ മാംഗർ’ സ്റ്റോർ എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ‘പ്രെറ്റ് എ മാംഗർ’ സ്റ്റോർ ആണ് അംബാനി തുടങ്ങുന്നത്.
ബ്രിട്ടീഷ് സാൻഡ്‌വിച്ചിന്റെയും കോഫിയുടെയും ആദ്യ ശൃംഖല, വെള്ളിയാഴ്ച ഇന്ത്യയിൽ ആരംഭിക്കും. എന്തായാലും ലക്ഷ്വറി ബ്രാൻഡുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഒരുങ്ങുന്നത്. മുംബൈയിലെ ബാന്ദ്ര-കുർള സമുച്ചയത്തിൽ മേക്കർ മാക്ക് സിറ്റിയിലാണ് ആദ്യ സ്റ്റോർ തുറന്നത്. റിലയൻസ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും ബ്രിട്ടീഷ് കമ്പനിയും ആദ്യ വർഷത്തിൽ 10 സ്റ്റോറുകൾ തുറക്കുമെന്നാണ് സൂചന.
ടാറ്റ-സ്റ്റാർബക്‌സിൻ്റെ വിപണി പിടിക്കാനാണ് റിലയൻസിൻ്റെ നീക്കം. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിൻ്റെ ഉപകമ്പനിയായ റിലയൻസ് ബ്രാൻഡുമായാണ് ബ്രിട്ടീഷ് കമ്പനി പങ്കാളികളായത്. ദർശൻ മേത്തയാണ് കമ്പനിയുടെ എംഡി

ഡിസൈനർ വസ്ത്രങ്ങൾ, ബാഗുകൾ, ഭക്ഷണം എന്നീ മേഖലകളിൽ വിദേശ അധിഷ്ഠിതവും ആഭ്യന്തരവുമായ ആഡംബര ബ്രാൻഡുകളുമായി പങ്കാളികളാവുക എന്നതാണ് റിലയൻസ് ബ്രാൻഡിൻ്റെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ ‘പ്രെറ്റ് എ മാംഗർ’ ഷോപ്പ് തുറക്കുന്നതിൽ റീലിൻസ് ആവേശത്തിലാണെന്ന് റിലയൻസ് ബ്രാൻഡ്‌സ് എം.ഡി ദർശൻ മേത്ത പറഞ്ഞു. കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 വരെ പ്രെറ്റ് എ മാംഗർ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കും.
