ഖത്തര്‍ വ്യവസായി എം.പി ഷാഫി ഹാജിയുടെ ജീവിതാനുഭവങ്ങളടങ്ങിയ ‘മുഹാജിര്‍’; സെക്കന്റ്‌എഡിഷന്‍ പ്രകാശനം ചെയ്‌തു

  • Post category:local news
  • Reading time:1 min read
You are currently viewing ഖത്തര്‍ വ്യവസായി എം.പി ഷാഫി ഹാജിയുടെ ജീവിതാനുഭവങ്ങളടങ്ങിയ ‘മുഹാജിര്‍’; സെക്കന്റ്‌എഡിഷന്‍ പ്രകാശനം ചെയ്‌തു

കാസര്‍കോട്‌: പ്രവാസ ജീവിതത്തിന്‍റെ 60 വര്‍ഷം പൂര്‍ത്തിയാക്കിയ ഖത്തര്‍ വ്യവസായി എം.പി ഷാഫി ഹാജിയുടെ ജീവിതാനുഭവങ്ങളടങ്ങിയ മുഹാജിര്‍ സെക്കന്റ്‌എഡിഷന്‍ പ്രകാശനം ചെയ്‌തു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എന്‍.എ.അബൂബക്കറാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ജില്ലാ പ്രസിഡണ്ട്‌ പ്രൊഫ.ഗോപിനാഥ്‌ പുസ്‌തകം ഏറ്റു വാങ്ങി.

ഷാഫി നാലപ്പാട്‌, ബി.കെ ഖാദര്‍, ഡബ്ലു.എം.സി ജില്ലാ സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്‌, ട്രഷറര്‍ സി.യു.മുഹമ്മദ്‌ ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. പ്രവാസ ജീവിതത്തിന്‍റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കാസര്‍കോട്‌ നടന്ന ആദര പരിപാടിയോടനുബന്ധിച്ചാണ്‌ ആദ്യ പുസ്‌തകം പുറത്തിറക്കിയത്‌.

0Shares