
ഏഷ്യൻ ഗെയിംസില്‍ അമ്മയും മകളും രാജ്യത്തിനായി ഓരേ ഇനത്തില്‍ ഓരേ മെഡല്‍ കരസ്ഥമാക്കി എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഈ ചരിത്ര മൂഹൂര്‍ത്തം സമ്മാനിച്ചത് ഹാങ്‌ചോ ഏഷ്യൻ ഗെയിംസാണ്. വനിതാ വിഭാഗം 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ഹര്‍മിലൻ ബൈൻസ് ഓടിയെത്തിയത് അമ്മയുടെ നേട്ടത്തിനൊപ്പം.
താരത്തിൻ്റെ അമ്മ മാധുരി സക്സേന 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസില്‍ 800 മീറ്ററില്‍ രാജ്യത്തിന് വേണ്ടി വെള്ളി നേടിയിരുന്നു.

ഇതേ ഇനത്തില്‍ മകള്‍ ഹര്‍ലിനും എത്തിയതോടെ ചരിത്രമായിരിക്കുകയാണ് സംഭവം. 2:03.75 സെക്കൻഡിലാണ് ഹര്‍മിലൻ രണ്ടാമതെത്തിയത്. നേരത്തെ, 1500 മീറ്ററിലും ഹര്‍മിലൻ വെള്ളി നേടിയിരുന്നു.
ഹര്‍മിലൻ്റെ കുടുംബവും അത്ലറ്റിക് കുടുംബമാണ്. അച്ഛൻ അമൻദീപ് ബൈൻസ് 1500 മീറ്ററില്‍ ദക്ഷിണേഷ്യൻ ഗെയിംസ് മെഡലിസ്റ്റ് ആണ്. 86 പോയിണ്ടുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 179 സ്വര്‍ണം സഹിതം 333 മെഡലുമായി ഒന്നാം സ്ഥാനത്ത് ചൈനയാണ്.
