ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാർ; ആക്രമണം തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് വ്ളാഡിമിർ പുടിൻ

  • Post category:international / news
  • Reading time:1 min read
You are currently viewing ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാർ; ആക്രമണം തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് വ്ളാഡിമിർ പുടിൻ

റഷ്യ-ഉക്രെയ്ൻ യുദ്ധം എട്ടുമാസത്തോട് അടുക്കുകയാണ്. യുദ്ധത്തിൽ ഇരു രാജ്യങ്ങളിലേയും സൈന്യക ഉദ്യോഗസ്ഥരടക്കം നിരവധിപേർ മരിച്ചു. എന്നിരുന്നാലും കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. നിരവധി നഗരങ്ങൾ ഇന്നും ഇരുട്ടിലാണ്.

മോസ്‌കോയുടെ സൈനിക വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെട്ടെന്നുള്ളതും തീവ്രവുമായ സൈനിക വർദ്ധനവ്. ക്രിമിയയിലേക്കുള്ള പാലത്തിന് നേരെയുള്ള ആക്രമണം ഉൾപ്പെടെയുള്ള ‘ഭീകര’ നടപടിക്ക് മറുപടിയായാണ് യുക്രെയ്നിലെ മോസ്‌കോയുടെ ആക്രമണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.

റഷ്യയ്ക്കെതിരെ ആക്രമണം തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് വ്ളാഡിമിർ പുടിൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ തലസ്ഥാനമായ കീവിനേയും തെക്കും പടിഞ്ഞാറുമുള്ള നഗരങ്ങളെയും ലക്ഷ്യമിട്ട് റഷ്യ ഉക്രെയ്നിൽ കുറഞ്ഞത് 75 മിസൈലുകളെങ്കിലും വിക്ഷേപിച്ചതായി അധികൃതർ പറയുന്നു.

തിങ്കളാഴ്ട രാവിലെയുണ്ടായ ഈ ആക്രമണത്തിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുടിൻ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, റഷ്യ നമ്മെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുകയാണെന്ന് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു.

0Shares