മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ  ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.007 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കോഴികോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസ്(41) പിടിയിലായി.

മിശ്രിത രൂപത്തിലാക്കി നാല് കാപ്‌സ്യൂളുകളായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും. ഇന്നലെ വൈകീട്ട് 4.30ന് ബഹ്‌റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ജനീസിനെ നിരീക്ഷിച്ചുകൊണ്ട് പോലീസ് എയര്‍പോര്‍ട്ടിന് പുറത്തുണ്ടായിരുന്നു. ശേഷം സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പോകും വഴി ജനീസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

0Shares