പുഷ്പ കൊളവയലിൻ്റെ രണ്ടാമത്തെ കവിത സമാഹാരം ‘മൂർച്ഛ’ വായനക്കാരിലേക്ക്;കോട്ടപ്പുറം വെളിച്ചം വായനയിടത്തിൽ പുസ്തക ചർച്ചയും കവിയരങ്ങും നടന്നു

  • Post category:news
  • Reading time:1 min read
You are currently viewing പുഷ്പ കൊളവയലിൻ്റെ രണ്ടാമത്തെ കവിത സമാഹാരം ‘മൂർച്ഛ’ വായനക്കാരിലേക്ക്;കോട്ടപ്പുറം വെളിച്ചം വായനയിടത്തിൽ പുസ്തക ചർച്ചയും കവിയരങ്ങും നടന്നു

കോട്ടപ്പുറം: മിറ്റത്തായോള് എന്ന കവിതാ സമാഹാരത്തിനു ശേഷം പുഷ്പ കൊളവയൽ രചിച്ച മൂർച്ഛ എന്ന കവിതാ സമാഹാരം വായനക്കാരിലേക്ക് എത്തി. ആശയം, ഭാഷ എന്നിവ ഒരേപോലെ ചേർന്ന് അതിശയം തീർക്കുകയാണ് മൂർച്ഛ എന്നാണ് വായനക്കാർ അഭിപ്രായപെടുന്നത്. കോട്ടപ്പുറം വെളിച്ചം വായനയിടത്തിൽ മൂർച്ഛ പുസ്തക ചർച്ചയും കവിയരങ്ങും നടന്നു. പോയട്രി ഫൗണ്ടേഷൻ ചെയർമാൻ അജികുമാർ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും, അധ്യാപകനുമായ അനീഷ് വെങ്ങാട്ട് പുസ്തകം അവതരിപ്പിച്ചു.
പുസ്തകത്തെക്കുറിച്ചു ള്ള ചർച്ചയ്ക്ക് പുഷ്പകൊളവയൽ മറുമൊഴി പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങ് രവീന്ദ്രൻ പാടി ഉത്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് ശ്രീധർ അധ്യക്ഷത വഹിച്ചു. ഹനീഫ് പതിയാരിയിൽ, മിഥുഷമുകേഷ്, ഫറീന കോട്ടപ്പുറം, ഷാജുബാനം തുടങ്ങി ജില്ലയ്ക്കത്തും, പുറത്തുനിന്നുമുള്ള നിരവധി കവികൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ആദരവും നടന്നു.

0Shares