എൽ.കെ.ജി മുതൽ മോണ്ടിസോറി പഠനരീതിയിൽ ക്ലാസുകൾ; “മോണ്ടി കിഡ്സ്” കലാലയം കാസർകോട് പ്രവർത്തനമാരംഭിച്ചു

You are currently viewing എൽ.കെ.ജി മുതൽ മോണ്ടിസോറി പഠനരീതിയിൽ ക്ലാസുകൾ; “മോണ്ടി കിഡ്സ്” കലാലയം കാസർകോട് പ്രവർത്തനമാരംഭിച്ചു

നായന്മാർമൂല (കാസർകോട്): മോണ്ടിസോറി പഠന രീതിയിൽ ക്ലാസുകൾ നൽകുന്ന വിദ്യാഭ്യാസ പദ്ധതിക്ക് കാസർകോടും തുടക്കമായി. കാസർകോട് എൻ.എ മോഡൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിൽ നായന്മാർമൂലയിലെ എൻ.എ ക്യാമ്പസിലാണ് “മോണ്ടി കിഡ്സ്” എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘടനത്തോട് അനുബന്ധിച്ച് അമ്പതോളം കുട്ടികൾ അഡ്മിഷൻ നേടി. കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് മാനേജ്മെൻ്റ് അറിയിച്ചത്. വരും വർഷം 250 കുട്ടികളെ ഉൾകൊള്ളികാനുള്ള സകര്യം ഒരുക്കുമെന്നും മാനേജ്മെൻ്റ് പ്രതിനിധി പറഞ്ഞു.

ആദ്യം മുതൽ തന്നെ നല്ല പിന്തുണയാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഒരുപാട് രക്ഷിതാക്കളാണ് മോണ്ടിസോറി സിസ്റ്റത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം വാർത്തെടുക്കാൻ കാത്തിരിക്കുന്നത്. അതിനായുള്ള സൗകര്യം കാസർകോട് ഇല്ലായിരുന്നു, അതുകൊണ്ടാണ് ഞാൻ മുന്നോട്ട് വന്നതും സ്ഥാപനം ആരംഭിച്ചതും, പദ്ധതി വൻ വിജയമായി മാറി. രക്ഷിതാക്കളുടെ പിന്തുണ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഇനിയും കുറേ സ്ഥലങ്ങളിൽ സ്ഥാപനം തുടങ്ങാനുള്ള ആലോചനയിലാണ്. പുതു തലമുറ നല്ല കഴിവുള്ളവരായി വളരാൻ മോണ്ടിസോറി പഠനരീതി അനിവാര്യമാണെന്നും ചെയർമാൻ എൻ.എ അബൂബക്കർ ഹാജി പറഞ്ഞു.

കുട്ടികൾക്കായി മികച്ച ക്ലാസ് റൂം, കളിക്കളം, ഗാർഡൻ, മികച്ച പഠനോപകരണങ്ങൾ, തുടങ്ങി എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അര നൂറ്റാണ്ടിലധികം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നൽകിവരുന്ന പഠന രീതിയാണ് മോണ്ടിസോറി. പുസ്തകങ്ങളിൽ പറയുന്നതും മറ്റുമായ കാര്യങ്ങൾ പറഞ്ഞറിയികുന്നതിന് പകരം കാണിച്ചു നൽകുന്നതും തൊട്ടറിയുന്നതുമായ, വളരെ മികച്ച പഠന രീതിയാണിത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ തന്നെ ആവശ്യമാണ്. ഒരുപാട് പഠനോപകരണങ്ങൾ കുട്ടികൾക്കായി ഒരുക്കേണ്ടതായി വരുന്നു. ഇതൊക്കെയും ഒരുക്കി ഇൻ്റർനാഷണൽ നിലവാരത്തിൽ തന്നെയാണ് കാസർകോടും സ്ഥാപനം പ്രവർത്തിക്കുന്നത്.

ബുധനാഴ്ച രാവിലെ 10 മണിയോടെ “മോണ്ടി കിഡ്സ്” ക്ലാസ് റൂം ഉദ്ഘാടനം എൻ.എ അബൂബക്കർ ഹാജി നിർവഹിച്ചു. കിഡ്സ് പാർക്ക് ഉദ്ഘാടനം എൻ.എ ഹസീന നൗഫൽ നിർവഹിച്ചു. രക്ഷിതാക്കൾക്കായി ഒരുക്കിയ ക്ലാസ് സുബൈർ നെല്ലിക്കാപറമ്പ് (MD & Mentor മോണ്ടി കിഡ്സ് ഇൻ്റർനാഷണൽ) ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡയറക്ടർമാരായ എൽ.സി മാത്യു, മെഹിജാബിൻ നവാസ്, ഡോ. നീന , പ്രൊഫ. അബ്ദുൽ ജലീൽ, സമിത സുഭാഷ്, സജിന അസാദ്, സദി ദിവാകരൻ, എൻ.ഐ അബൂബക്കർ ഹാജി, എൻ.എ ഖാലിദ് നൗഫൽ, തുടങ്ങിയവരും മറ്റു പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

0Shares