
കന്യാകുമാരി: ധ്യാനനിമഗ്നനാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് മോദി കന്യാകുമാരിയില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ധ്യാനം ആരംഭിച്ചത്. ബോട്ട് വഴി അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തില്‍ എത്തി. വ്യാഴാഴ്‌ച വൈകീട്ട് മുതല്‍ ശനിയാഴ്‌ച ഉച്ചവരെയാണ് ധ്യാനം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് കന്യാകുമാരി. സന്ദര്‍ശകര്‍ക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല. സൂര്യാസ്തമയം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിന് തുടക്കമിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവാസന ഘട്ടത്തിൻ്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്തെ ഇരുനൂറോളം പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി.

വിവേകാനന്ദ പാറയില്‍ സൂര്യാസ്തമയത്തിന് സാക്ഷിയായി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് മടക്കം. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്. സമീപത്തെ കടകളുടെ പ്രവര്‍ത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റല്‍ പൊലീസിൻ്റെ പട്രോളിങ് സംഘവും. എസ്.പി.ജി കമാന്‍ഡോകളുടെ 10 അംഗ സംഘം കന്യാകുമാരിയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
2014ല്‍ പ്രതാപ് ഗഢിലും 2019ല്‍ കേദാര്‍നാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിൻ്റെ അവസാന നാളുകളില്‍ മോദി. രാജ്യത്തിൻ്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിര്‍ത്തുകയെന്ന സന്ദേശം മുന്നോട്ടു വയ്ക്കുക, വിശ്വാസ രാഷ്ട്രീയം, കൊല്‍ക്കത്ത മേഖലയുള്‍പ്പെട്ട ഒമ്പത് സീറ്റുകള്‍ വിധിയെഴുതുന്നതിന് മുമ്പ് ബംഗാളിൻ്റെ വികാരമായ വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുക കൂടി വിവേകാനന്ദ പാറയിലെ ധ്യാനത്തിനുണ്ട്.
