മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്; കാരണം പറഞ്ഞ് കങ്കണ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്; കാരണം പറഞ്ഞ് കങ്കണ

നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതിനെ പ്രശംസിച്ച് നടി കങ്കണ. പുതിയ മന്ത്രിസഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കങ്കണ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.

മോദിക്ക് പുതിയ വിശേഷണമാണ് കങ്കണ നല്‍കുന്നത്. മോദിജി നമ്മുടെ പ്രൈം മിനിസ്റ്റര്‍ മാത്രമല്ല ഒരു പ്രൈം ഫെമിനിസ്റ്റാണ് എന്ന് താരം കുറിച്ചു. ”ഫെമിനിസം ഒരു ആശയം മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്” എന്ന് കങ്കണ കുറിച്ചു.

0Shares