
കാസർകോട്: സംസ്ഥാന സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മൊബൈല്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് ഫോട്ടോഗ്രാഫി മത്സരത്തിൻ്റെ പ്രമേയം.
ഇതേ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് 30 സെക്കന്റില്‍ കവിയാത്ത റീല്‍സാണ് ചെയ്യേണ്ടത്. വികസന ദൃശ്യങ്ങള്‍ പകര്‍ത്തുകയോ, സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം. മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന് പ്രായപരിധിയില്ല.

റീല്‍സ് മത്സരത്തിന് പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 18-40. ഏപ്രില്‍ 16നകം prdcontest@gmail.com എന്ന ഇമെയിലില്‍ അയച്ചുതരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോണ്‍ 04994 255145.
