
കാസർകോട്: ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാൾ ആൾക്കൂട്ട മർദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ട മർദ്ദനം നടത്തിയവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതിയിൽ നിന്നും പോലീസ് പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, എം.എസ്.മുഹമ്മദ് കുഞ്ഞി, വി.കെ.പി.ഹമീദലി, എം.ബി.യൂസഫ്, അസീസ് മരിക്കെ, വി.പി.അബ്ദുൽ ഖാദർ, വി.കെ.ബാവ, പി.എം.മുനീർ ഹാജി, മൂസ.ബി.ചെർക്കള പ്രസംഗിച്ചു.
