
ശ്രീനഗര്‍: 71മത് ലോക സുന്ദരി മത്സരം ഇക്കുറി കാശ്‌മീരില്‍. ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. 140 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മത്സരത്തിന് എത്തുമെന്ന് മിസ് വേള്‍ഡ് സി.ഇ.ഒ ജൂലിയ എറിക് മോര്‍ലി അറിയിച്ചു.

മേയില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് മിസ് വേള്‍ഡ് മത്സരത്തിൻ്റെ വേദി സംബന്ധിച്ച് തീരുമാനമെടുത്തത്. ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2023 മത്സരം.
നിലവിലെ മിസ് വേള്‍ഡ് കരോലിന ബിയലാവ്‌സ്‌കി, മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേള്‍ഡ് കരീബിയൻ എമ്മ പെന, മിസ് വേള്‍ഡ് ഇംഗ്ലണ്ട് ജെസ്സിക്ക ഗാഗെൻ, മിസ് വേള്‍ഡ് അമേരിക്ക ശ്രീ സൈനി, മിസ് ഏഷ്യ പ്രിസില്ല കാര്‍ല സപുത്രി യൂള്‍സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
