മിന്നു ഇനി ഇന്ത്യയെ നയിക്കും; എ ടീം ക്യാപ്റ്റന്‍, ചരിത്രമെഴുതി കേരളത്തിൻ്റെ അഭിമാനതാരം

  • Post category:national / news / sports
  • Reading time:1 min read
You are currently viewing മിന്നു ഇനി ഇന്ത്യയെ നയിക്കും; എ ടീം ക്യാപ്റ്റന്‍, ചരിത്രമെഴുതി കേരളത്തിൻ്റെ അഭിമാനതാരം

മുംബൈ: മലയാളി വനിതാ താരവും ഓള്‍റൗണ്ടറുമായ മിന്നു മണിക്ക് കരിയറില്‍ ശ്രദ്ധേയ മുന്നേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും. താരത്തെ ക്യാപ്റ്റനായി ബി.സി.സി.ഐ തിരഞ്ഞെടുത്തു.

ഈ മാസം 29 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇംഗ്ലണ്ട് എ ടീമിൻ്റെ ഇന്ത്യന്‍ പര്യടനത്തിൻ്റെ ഭാഗമായാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം.

ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിന് എതിരെയാണ് വയനാട് സ്വദേശിയായ മിന്നു അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇതുവരെ സീനിയര്‍ ടീമിനായി നാല് മത്സരങ്ങള്‍ കളിച്ചു. ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ടി20 ടീമിലും താരം അംഗമായിരുന്നു.

ഇന്ത്യന്‍ എ ടീം: മിന്നു മണി (ക്യാപ്റ്റന്‍), കനിക അഹുജ, ഉമ ഛേത്രി, ശ്രേയങ്ക പാട്ടീല്‍, ഗോംഗ്ദി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയല്‍, ദിഷ കസത്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോനിക്ക പട്ടേല്‍, കഷ്‌വി ഗൗതം, ജിന്‍ഡിമണി കലിത, പ്രകഷിക നായക്.

0Shares