എ.ഐ ക്യാമറ; പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടതിക്ക് ബോധ്യമായെന്ന് മന്ത്രി ആൻ്റെണി രാജു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എ.ഐ ക്യാമറ; പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടതിക്ക് ബോധ്യമായെന്ന് മന്ത്രി ആൻ്റെണി രാജു

തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിക്കെതിരായുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതിയ്ക്ക് ബോധ്യമായെന്ന് ഗതാഗതമന്ത്രി ആൻ്റെണി രാജു. എ.ഐ ക്യാമറയുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ലെന്നും പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവെക്കാൻ ആവശ്യപ്പെടുമായിരുന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ നല്‍കിയ ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം നല്‍കണമെന്നാണ് ഹെെക്കോടതി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ എതിര്‍ സത്യവങ്മൂലം സമര്‍പ്പിക്കണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് പണം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് മൂന്ന് ആഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

0Shares