മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടു

  • Post category:entertainment
  • Reading time:1 min read
You are currently viewing മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടു

നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ ദേവിക തന്നെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്.പേജിലുണ്ടായിരുന്ന വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടെന്നും അറിയാതെ ഫേസ്ബുക്ക് ലൈവ് പോയെന്നും ഇവര്‍ വ്യക്തമാക്കി.

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. കുറച്ചുനേരം മുന്‍പേ ഞാന്‍ അറിയാതെ ലൈവ് പോയി. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു. വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇപോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു.

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായി. 26,000ത്തിനു മുകളില്‍ മേതില്‍ ദേവികയ്ക്ക് ഫോളോവേഴ്സുണ്ട്. അടുത്തിടെ അനൂപ് മേനോന്‍റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഇത് വീണ്ടെടുക്കുന്നത്.

0Shares