മെസ്സി ജനിച്ചത് ഇന്ത്യയിലെ അസമില്‍; സോഷ്യൽ മീഡിയയിലൂടെ അവകാശവാദവുമായി കോണ്‍ഗ്രസ് എം.പി

  • Post category:national / news
  • Reading time:1 min read
You are currently viewing മെസ്സി ജനിച്ചത് ഇന്ത്യയിലെ അസമില്‍; സോഷ്യൽ മീഡിയയിലൂടെ അവകാശവാദവുമായി കോണ്‍ഗ്രസ് എം.പി

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അസമിലാണ് ജനിച്ചതെന്ന് കോണ്‍ഗ്രസ് എം.പി അബ്ദുള്‍ ഖാലിഖ്. ട്വിറ്ററിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം. അബദ്ധം മനസിലായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു.

അസമിലെ ബാര്‍പേട്ട മണ്ഡലത്തിലെ എം.പിയാണ് ഖാലിഖ്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ മെസ്സിയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം.

‘എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അസമുമായുളള നിങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു ‘ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത് ശ്രദ്ധയില്‍പെട്ട ഒരു ഉപയോക്താവ് ആദിത്യ ശര്‍മ്മ, ഈ അസം ബന്ധം എന്താണെന്ന് ചോദിച്ചു.അതിന്‌ മെസ്സി അസമിലാണ് ജനിച്ചത് എന്നായിരുന്നു ഖാലിഖിൻ്റെ മറുപടി. തൻ്റെ അബദ്ധം മനസ്സിലാക്കിയ അദ്ദേഹം നിമിഷങ്ങള്‍ക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്തു.

0Shares