മിന്നുമണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക; അഞ്ചാം ക്ലാസ്‌ ചോദ്യ പേപ്പറില്‍ അഭിമാന താരം

You are currently viewing മിന്നുമണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക; അഞ്ചാം ക്ലാസ്‌ ചോദ്യ പേപ്പറില്‍ അഭിമാന താരം

മിന്നും പ്രകടനമായി ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ്‌ ടീമിൻ്റെ ഭാഗമായ മിന്നുമണി ചോദ്യപേപ്പറിലും ഇടം പിടിച്ചു. സംസ്ഥാനത്തെ അഞ്ചാം ക്ലാസ്‌ ചോദ്യപേപ്പറിലാണ്‌ മിന്നുമണിയെ കുറിച്ച്‌ അഭിനന്ദന സന്ദേശം എഴുതാനുള്ള പ്രവര്‍ത്തനം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

കേരളത്തിൻ്റെ അഭിമാന ക്രിക്കറ്റ്‌ താരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദന സന്ദേശം തയ്യാറാക്കാനാണ്‌ കുട്ടികളോട്‌ നിര്‍ദ്ദേശിക്കുന്നത്‌.

ഇന്ത്യക്ക്‌ വേണ്ടി ബംഗ്ലാദേശിനെതിരെ ആയിരുന്നു മിന്നുമണിയുടെ ആദ്യമത്സരം. രണ്ട്‌ വിക്കറ്റുള്‍പ്പെടെ നേടി മികച്ച പ്രകടനവും ആദ്യമത്സരത്തില്‍ മിന്നുമണി നടത്തി.

നിലവില്‍ ബാംഗ്ലൂരില്‍ ഏഷ്യൻ ഗെയിംസിന് വേണ്ടിയുള്ള പരിശീലനത്തിലാണ്‌ മിന്നുമണി. തനിക്കും കായിക രംഗത്ത്‌ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ ഇത്തരം കാര്യങ്ങള്‍ പ്രചോദനമാവുമെന്നും സന്തോഷമുണ്ടെന്നും മിന്നുമണി പ്രതികരിച്ചു.

0Shares