മർച്ചൻ്റെസ് യൂത്ത് വിംഗ് ജി.എസ്.ടി ബോധവത്കരണം സംഘടിപ്പിച്ചു; ജി.എസ്.ടി ഇൻ്റെലിജൻസ് ഓഫീസർ ക്ലാസ്സെടുത്തു

You are currently viewing മർച്ചൻ്റെസ് യൂത്ത് വിംഗ് ജി.എസ്.ടി ബോധവത്കരണം സംഘടിപ്പിച്ചു; ജി.എസ്.ടി ഇൻ്റെലിജൻസ് ഓഫീസർ ക്ലാസ്സെടുത്തു

കാസർകോട്: വ്യാപാരികൾക്ക് ജി.എസ്.ടി യിലെ മാറ്റങ്ങളെ കുറിച്ചുള്ള അവബോധവും സംശയ നിവാരണത്തിന് വേണ്ടിയും മെർച്ചന്റ്സ് യൂത്ത് വിംഗ് കാസർകോട് യൂണിറ്റ് ജി.എസ്.ടി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജി.എസ്.ടി ഇൻ്റെലിജെൻസ് ഓഫീസർ മധു കരിമ്പിൽ ക്ലാസ്സിന് നേതൃത്വം നൽകി.
വ്യാപാരികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടിയും ജി.എസ്.ടി നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ച് വ്യാപാരികൾക്ക് അറിവ് പകരുകയും ചെയ്തു. കാസർകോട് മർച്ചൻ്റെസ് അസോസിയേഷൻ പ്രസിഡണ്ട് ഇല്യാസ് ടി.പി ഉദ്ഘാടനവും, യൂത്ത് വിംഗ് സെക്രട്ടറി നൗഫൽ സ്വാഗതവും പ്രസിഡണ്ട് നിസാർ അധ്യക്ഷതയും വഹിച്ചു.

മർച്ചൻ്റെസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേശ്, യൂത്ത് രക്ഷധികാരിയും അസോസിയേഷൻ വൈസ്. പ്രസിഡണ്ടുമായ മുനീർ എം.എം, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ, എന്നിവർ ആശംസകളും സാബിർ നന്ദിയും പറഞ്ഞു. അഗങ്ങളായ സി.കെ ഹാരിസ്, ഷറഫ് ത്വയ്‌ബ, ടി.ടി മജീദ്, എക്സിക്യൂട്ടീവ് അംഗം സമീർ യൂത്ത് വിഗ് എക്സിക്യൂട്ടീവ് മാരായ അൻവർ, ഷഫീക് , സിറാജ് , ഹാരിസ്, സമീർ, ഷമ്മു, അമ്മി, വിക്രം മല്യ, അമീർ, സിദ്ദു, ശിഹാബ്, ശിഹാബ് സൽമാൻ ,ഷാജഹാൻ ടി.പി, ഫൈറൂസ് മുബാറക്, ത്വാഹാ, അൻവർ സദത് തുടങ്ങിയവർ സംബന്ധിച്ചു.

0Shares