
കാസർകോട്: മാനസിക ആരോഗ്യ ദിനത്തിൻ്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. നിരവധിപേർ ബോധവത്കരണ ക്ലാസിൽ സംബന്ധിച്ചു.

ജനറൽ ആശുപത്രിയിലെ കൺസൾട്ടണ്ട് സൈക്കാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻ മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്ത് സംസാരിച്ചു. മാനസിക ആരോഗ്യത്തിൻ്റെ പ്രാധാന്യം, സമൂഹത്തിൻ്റെ ഇക്കാലത്തെ കാഴ്‌ചപ്പാട് തുടങ്ങിയ കാര്യങ്ങളും ചികിത്സാ വിധികളും ക്ലാസിൽ വിഷയമായി.
ജനറൽ ആശുപത്രി സൈക്കോളജിസ്റ്റ് കുമാരി വിജിന അധ്യക്ഷയായി. കൗമാര ആരോഗ്യ കൗൺസിലർ കുമാരി ശരണ്യ നന്ദി പറഞ്ഞു.
