ആര്‍ത്തവ സമയം സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മം പെണ്‍പട്ടിയായി ജനിക്കും; വിവാദപരാമര്‍ശവുമായി കൃഷ്ണസ്വരുപ് ദാസ്ജി

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍ത്തവ സമയം സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മം പെണ്‍പട്ടിയായി ജനിക്കും;  വിവാദപരാമര്‍ശവുമായി കൃഷ്ണസ്വരുപ് ദാസ്ജി

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സ്വാമി നാരായണ്‍ മന്ദിരത്തിലെ സ്വാമി കൃഷ്ണസ്വരുപ് ദാസ്ജി. കഴിഞ്ഞദിവസം ഗുജറാത്തിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ വാര്‍ത്ത വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമി കൃഷ്ണസ്വരുപ് ദാസ്ജിയുടെ പരാമര്‍ശം.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പാചകം ചെയ്യുന്ന ഭക്ഷണം ഒരു തവണയെങ്കിലും കഴിക്കുന്നവര്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുമെന്ന് കൃഷ്ണസ്വരുപ് ദാസ്ജി പറഞ്ഞു. ഇനി നിങ്ങളുടെ ഭാര്യയാണ് ആര്‍ത്തവസമയത്ത് ഭക്ഷണം പാചകം ചെയ്തു തരുന്നതെങ്കില്‍ നിങ്ങള്‍ അടുത്ത ജന്മത്തില്‍ പെണ്‍പട്ടിയായി മാറുമെന്നും അദ്ദേഹം പറയുന്നു.

പിന്തുണക്കുന്നവര്‍ക്ക് ഉപദേശം നല്‍കുന്നതിനിടെയാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. പത്ത് വര്‍ഷത്തിന് ശേഷമാണ് താന്‍ തന്‍റെ ശിഷ്യഗണങ്ങളെ ഉപദേശിക്കുന്നത്. എല്ലാവരും കരുതുന്നത് ഞാന്‍ കര്‍ക്കശമുള്ള ഒരാളാണെന്നാണ്. നമ്മുടെ മതത്തിന്‍റെ രഹസ്യങ്ങള്‍ പുറത്തുപറയരുതെന്ന് ഒരു സന്യാസി ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നു. പക്ഷേ, ഞാനിത് പറഞ്ഞുതന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ലെന്നും കൃഷ്ണസ്വരുപ് ദാസ്ജി പറഞ്ഞു. ആര്‍ത്തവമുള്ള സ്ത്രീകളുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് തടയാനായി പുരുഷന്മാര്‍ എല്ലാവരും പാചകം ചെയ്യാന്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares