യുവതിയെ കൊറോണയെന്ന് വിളിച്ച് അധിക്ഷേപിക്കല്‍; നാല്‍പതുകാരന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയെ കൊറോണയെന്ന് വിളിച്ച് അധിക്ഷേപിക്കല്‍; നാല്‍പതുകാരന്‍ അറസ്റ്റില്‍

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ യുവതിയെ കൊറോണയെന്ന് വിളിക്കുകയും തുപ്പുകയും ചെയ്ത നാല്‍പതുകാരനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. ഞായറാഴ്ച ജനതാ കര്‍ഫ്യൂ കഴിഞ്ഞയുടനെയായിരുന്നു സംഭവം.

കര്‍ഫ്യുവിന് ശേഷം വിജയനഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിമൂന്ന്കാരിയെ ഇയാള്‍ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് ചവച്ചു കൊണ്ടിരുന്ന പാന്‍ യുവതിയുടെ നേര്‍ക്ക് തുപ്പുകയും കൊറോണയെന്ന് ഉറക്കെ വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസിന്‍റെ ശ്രദ്ധയില്‍പെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

0Shares