ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിനും മുൻഗണന; ഒരേ ബാച്ചിലെ പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി

You are currently viewing ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിനും മുൻഗണന; ഒരേ ബാച്ചിലെ പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി

കാസർകോട്: സാമൂഹിക പ്രവർത്തനത്തിലും സഹപ്രവത്തകരെ സഹായിക്കുന്നതിനും മുൻഗണന നൽകി കേരള ആംഡ് പോലീസ് മാങ്ങാട്ടുപറമ്പിൽ നിന്നും 2010 വർഷത്തിൽ ട്രെയിനിങ് കഴിഞ്ഞ ജില്ലയിൽ ജോലി ചെയ്യുന്ന നൂറോളം പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി. ബുധനാഴ്ച പടന്നക്കാട് ഓയിസ്റ്റർ ഓപേര റിസോർട്ടിൽ നടന്ന സംഗമത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംഗമത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

2010ൽ KAP-4 കണ്ണൂരിൽ നിന്നും 400 പോലീസുകാർ ട്രെയിനിങ് കഴിഞ്ഞതിൽ 100 പേരാണ് കാസർകോട് എത്തിയത്. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ പ്രവർത്തിക്കുന്ന പോലീസ് സേനയിലെ ഈ ബാച്ച് നല്ലൊരു കൂട്ടായ്മ കൂടിയാണ്. യോഗത്തിൽ 2022- 23 വർഷത്തേക്കുള്ള ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ദിലീഷ് കുമാർ എൽ.ആർ പ്രസിഡണ്ടായും ഷിജു കുണ്ടുവാടി സെക്രട്ടറിയായും സുജിത്ത് കുമാർ എ.കെ ട്രഷററായും തിരഞ്ഞെടുത്തു.

0Shares