
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് ഗവ.ആയുര്‍വേദ പ്രാഥമിക ചികിത്സാകേന്ദ്രം ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് വേലാശ്വരം ഗവ.യു.പി സ്‌കൂളില്‍ നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത്, ആയുഷ് പി.എച്ച്.സി അജാനൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായാണ് ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസി. കെ. സബീഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സീമ ജി.കെ, ഡോ :നിഷ കെ.വി, ഡോ.ദീപ എ, ഷീബ ഉമ്മര്‍, കെ.മീന, എ.ദാമോദരന്‍, പുഷ്പ എംജി, വിനോദ്, പി. കൃഷ്ണന്‍, കെ.വി ബാലകൃഷ്ണന്‍, പ്രകാശന്‍, എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ നിരവധി വയോജനങ്ങള്‍ പങ്കെടുത്തു. ക്യാമ്പില്‍ രോഗ പരിശോധനയ്‌ക്കൊപ്പം രക്തപരിശോധനയും നടന്നു. മരുന്നുവിതരണവും നടത്തി. ക്യാമ്പിനോടനുബന്ധിച്ച് യോഗ പ്രതിരോധ പരിശീലനവും നല്‍കി.

