
ഇന്ത്യയുടെ എക്കാലത്തെയും ബോക്സിംഗ് ഇതിഹാസം മേരി കോം ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ജോര്‍ദാനില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ റൗണ്ടില്‍ സെമിയില്‍ എത്തിയതോടെയാണ് മേരി കോം ഒളിംപിക്സിന് യോഗ്യത നേടിയത്. 51 കിലോ വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്.

ഫിലിപ്പിന്‍സിന്‍റെ ഐറിഷ് മാഗ്‌നോയെയാണ് മേരി കോം 5-0ന് തോല്‍പ്പിച്ചത്. കൂടാതെ അമിത് പാംഘലും ഒളിംപിക്സ് യോഗ്യത നേടിയിട്ടുണ്ട്. ലോക ഒന്നാംനമ്പര്‍ താരമായ അമിത് പാംഘല്‍ ആദ്യമായാണ് ഒളിംപിക്സിന് യോഗ്യത നേടുന്നത്.
മുന്‍പ് ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കുകയുണ്ടായി. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്.
