
കോഴിക്കോട്: കമ്യൂണിസ്റ്റ് ആചാര്യന്മാർക്കെതിരെ വിവാദ പരാമർശങ്ങളുമായി മുസ്ലിംലീഗ് നേതാവ് ഡോ. എംകെ മുനീര്‍ എംഎല്‍എക്കെതിരെ വ്യാപക പ്രതിഷേധം. ലോക കമ്യൂണിസ്റ് നേതാക്കളായ കാൾ മർക്‌സിനും ഏംഗൽസിനും ലെനിനുമെതിരെയാണ് മുനീറിൻ്റെ പരാമർശങ്ങൾ. എംഎസ്എഫിൻ്റെ നേതൃത്വത്തിലുള്ള ‘വേര്’ എന്ന കാമ്പയിൻ്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ ‘മതം, മാര്‍ക്‌സിസം, നാസ്തികത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുനീർ.
‘മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം വഴിവിട്ട ജീവിതം നയിച്ചവർ ആയിരുന്നു’- എന്നിങ്ങനെ നീളുന്നു പരാമർശങ്ങൾ.

‘മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല. കുളിക്കുകയും പല്ലു തേക്കുകയും ചെയ്യില്ലായിരുന്നു. ഭാര്യക്ക് പുറമെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു.
‘വീട്ടുജോലിക്കാരിയുടെ മകന്‍ അമ്മയെ കാണാന്‍ അടുക്കള വഴിയാണ് വന്നത്. മാർക്‌സ് മദ്യത്തിന് അടിമയായിരുന്നു. മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം കോഴികളായിരുന്നു.’
ലിംഗ സമത്വത്തിനെതിരെയുള്ള മുനീറിൻ്റെ പരാമർശങ്ങൾ വിവാദമാകുന്നതിന് ഇടയിലാണ് അതേ വേദിയിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ.
