ക്ലാസ് മുറിയിൽ വിവാഹം :ഒടുവിൽ പ്ലസ് ടു വിദ്യാർത്ഥികളെ ഗെറ്റ് ഔട്ട് അടിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ക്ലാസ് മുറിയിൽ വിവാഹം :ഒടുവിൽ  പ്ലസ് ടു വിദ്യാർത്ഥികളെ  ഗെറ്റ് ഔട്ട് അടിച്ചു

ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികളാണ് ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് വിഡിയോയിലുള്ളത്.

നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. സുഹൃത്താണ് ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

0Shares